മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

Published : Sep 10, 2026, 04:31 PM IST
accident death

Synopsis

മലപ്പുറം പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിക്ക് മദ്രസാ അധ്യാപകനായ അബ്ദുൽ കരീം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിക്ക് മദ്രസാ അധ്യാപകനായ അബ്ദുൽ കരീം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്കൂട്ടർ റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് ഇടിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു
അമ്മമാരെ കുറിച്ച് എഴുതുന്ന കഥകള്‍ ഒരിക്കലും എഴുതി തീരാത്ത അനുഭവങ്ങളെന്ന് മന്ത്രി കെ എം ഷാജി