17-ാം നിലയിൽ നിന്ന് താഴേക്ക്, രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് ഓഫായി, വനിതാ ഡോക്ടർ കുടുങ്ങിയത് 45 മിനിറ്റ്

Published : Sep 10, 2026, 01:44 PM IST
Lift

Synopsis

ആദ്യം ഓപ്പറേറ്റർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് രക്ഷപ്പെടുത്തിയത്.

പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിക്ക് പോകാനിറങ്ങിയ വനിതാ ഡോക്ടറാണ് ലിഫ്റ്റിൽ കുടുങ്ങിയത്. 45 മിനിറ്റോളം കുടുങ്ങിക്കിടന്നു. ഷൊർണൂർ ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ പുറത്ത് എത്തിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. ആകെ 17 നിലകളാണ് ഉള്ളത്. രണ്ടാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് പ്രവർത്തനരഹിതമായി. ഷൊറണൂർ ഫയർഫോഴ്സാണ് എത്തിയത്. ആദ്യം ഓപ്പറേറ്റർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി, ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് രക്ഷപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്ത് അധ്യാപിക, നടപടി
റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണു, ആനക്കൂട്ടത്തിന് കുട്ടിയാനയെ രക്ഷിക്കാനായില്ല; ആനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ