മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ, കൈകാണിച്ചപ്പോൾ വെട്ടിക്കാൻ ശ്രമം, വളഞ്ഞിട്ടുപിടിച്ചു; കോഴിക്കോട് വൻ രാസലഹരി വേട്ട

Published : May 21, 2025, 03:38 PM IST
മഹാരാഷ്ട്ര രജിസ്ട്രേഷൻ കാർ, കൈകാണിച്ചപ്പോൾ വെട്ടിക്കാൻ ശ്രമം, വളഞ്ഞിട്ടുപിടിച്ചു; കോഴിക്കോട് വൻ രാസലഹരി വേട്ട

Synopsis

ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

കോഴിക്കോട്: കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി.  കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച  കാറിനെ സാഹസികമായി തടഞ്ഞുനിർത്തിയാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും എത്തിയത് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു. വണ്ടി കൈകാണിച്ചിട്ടും നിർത്തിയില്ല. സാഹസികമായാണ് വാഹനം വളഞ്ഞിട്ട് പിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക്  എം ഡി എം എ എത്തിക്കുന്നതിൽ പ്രധാനിയാണ് നവാസെന്ന് പൊലീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം