മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ കവര്‍ച്ച, സ്വർണാഭരണവും വെള്ളി ഉരുപ്പടികളും, പണവും നഷ്ടമായി

Published : Jul 08, 2024, 03:56 PM IST
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ കവര്‍ച്ച, സ്വർണാഭരണവും വെള്ളി ഉരുപ്പടികളും, പണവും നഷ്ടമായി

Synopsis

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര  സിബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്.

തൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര  സിബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം.

വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മൽ, ആയിരത്തോളം രൂപ, വെള്ളിനാണയം തുടങ്ങിയവ കവരുകയായിരുന്നു. ഇരുമ്പ് അലമാര പൊളിച്ച മോഷ്ടാവ് വാതിലിന്റെ മരസാക്ഷ അടിച്ചു തകർത്തു. മറ്റു മൂന്ന് വാതിലുകളും കുത്തിതുറന്നു. ഇന്ന് രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

'ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയിൽ നിന്ന് കുടകൾ വാങ്ങി'; നാദാപുരം എസ്ഐക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു
ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ