
പാലക്കാട്: അട്ടപ്പാടിയിലെ പ്രാക്തന ഗോത്ര വർഗ്ഗമായ കുറുമ്പ വിഭാഗത്തിൽ നിന്നും വിദ്യാർത്ഥി എൽ.എസ്.എസ് പരീക്ഷയിൽ ജയിച്ചു. അട്ടപ്പാടി താഴെത്തുടുക്കി ഊരിലെ മാരിയുടെയും മല്ലികയുടെയും മകൻ ബിജു ടി. എം മലമ്പുഴ ആശ്രമം സ്കൂളിലെ വിദ്യാർത്ഥിയാണ്. സ്‌കൂളിൽ നിന്ന് ആദ്യമായാണ് ഒരു വിദ്യാർത്ഥി എൽ എസ് എസ് നേടിയത്. ചരിത്ര നേട്ടമാണ് ബിജുവിലൂടെ സ്‌കൂൾ നേടിയത്. പരിമിതികളെയും പ്രതിസന്ധികളെയും മറികടന്നുള്ള ബിജുവിന്റെ ഈ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമാണ്. സഹോദരങ്ങളായ ബിനീഷ്, ബിനു, പ്രബീന എന്നിവരും ആശ്രാമം സ്കൂളിലെ വിദ്യാർഥികളാണ്.