'ഇന്ന് ചെമ്പൻ നൂർ അലിയുടെ പിറന്നാൾ', ഒരു വെറൈറ്റി ആഘോഷവുമായി മലപ്പുറത്തെ ഓട്ടോ ഡ്രൈവർ

By Web TeamFirst Published Feb 6, 2023, 4:12 PM IST
Highlights

എല്ലാവരും ആഘോഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിച്ച് മലപ്പുറം ചെമ്മാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ പെരുവള്ളൂര്‍ കൂമണ്ണയിലെ ചെമ്പന്‍ നൂര്‍ അലി

മലപ്പുറം: എല്ലാവരും ആഘോഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പിറന്നാള്‍ ആഘോഷിച്ച് മലപ്പുറം ചെമ്മാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറായ പെരുവള്ളൂര്‍ കൂമണ്ണയിലെ ചെമ്പന്‍ നൂര്‍ അലി. നൂര്‍ അലി 39ാം പിറന്നാള്‍ ആഘോഷിച്ചത് വ്യത്യസ്ത രീതിയിലായിരുന്നു. സൗജന്യ യാത്ര ഒരുക്കിയായിരുന്നു പിറന്നാള്‍ ആഘോഷം.

പത്ത് വര്‍ഷമായി നൂര്‍ അലി ചെമ്മാട്ട് ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. വൈദ്യുത ഓട്ടോറിക്ഷയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ സൗജന്യയാത്ര അനുവദിക്കാനുള്ള തീരുമാനം മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിയ രോഗികളുമായുള്ള ഓട്ടത്തിനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. 

കൊടിഞ്ഞി, ചെറുമുക്ക്, പന്താരങ്ങാടി, കരിപറമ്പ്, തിരൂരങ്ങാടി, മമ്പുറം, മൂന്നിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ചെമ്മാട്ടുനിന്ന് പിറന്നാള്‍ ദിനത്തില്‍ നൂര്‍ അലിയുടെ ഓട്ടോറിക്ഷ സൗജന്യമായി ഓടിയെത്തി. യാത്രക്കാര്‍ക്കെല്ലാം മധുരവും വിതരണം ചെയ്തു. യാത്രക്കാര്‍ പിറന്നാള്‍ ആശംസ പറയാനും മറന്നില്ല.

Read more:  കേരളത്തിലെ മൊത്തം അഷ്റഫുമാരും ഓടിയെത്തി; 2537 അഷ്റഫുമാർ ഒന്നിച്ചപ്പോള്‍ കൈവരിച്ചത് വേൾഡ് റെക്കോർഡ്!

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
  

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സെറിമോണിയല്‍ പരേഡ് ചൊവ്വാഴ്ച (ഫെബ്രുവരി ഏഴ്) തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് 4.45 ന് ആരംഭിക്കുന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും. 

തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും സ്കൂളുകളില്‍ നിന്നായി 16 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുക്കുന്നത്. 500 കേഡറ്റുകള്‍ പരേഡിന്‍റെ ഭാഗമാകും. കൊല്ലം റൂറൽ പൂയപ്പളളി ഗവൺമെന്റ് ഹൈ സ്കൂളിലെ ബാന്‍റ് സംഘമാണ് ബാന്റ് ഒരുക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 4.45 മുതല്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെയും ഫെയ്സ് ബുക്ക് പേജുകളില്‍ പരേഡ് തത്സമയം കാണാം. 

click me!