വീട്ടുകാർ കാവടി കാണാൻ പോയി; പിൻവാതിലിലൂടെ വീട്ടിൽ കയറിയ കള്ളൻ കവർന്നത് 23 പവൻ സ്വർണം!

Published : Feb 06, 2023, 04:03 PM IST
വീട്ടുകാർ കാവടി കാണാൻ പോയി; പിൻവാതിലിലൂടെ വീട്ടിൽ കയറിയ കള്ളൻ കവർന്നത് 23 പവൻ സ്വർണം!

Synopsis

വീടിന്റെ പിൻവാതിൽ തുറന്ന് അകത്ത് കടന്ന കള്ളൻ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.

തിരുവനന്തപുരം: കാവടി ഘോഷയാത്ര കാണാൻ വീടുപൂട്ടി വീട്ടുകാർ പോയി. പൂട്ട് പൊളിച്ച്  കയറിയ കള്ളൻ 23 പവൻ സ്വർണവുമായി കടന്നു. കാട്ടാക്കട ആനാകോട് മണിയൻ പറമ്പിൽ വീട്ടിൽ വാട്ടർ അതോറിറ്റി ജീവനക്കാരൻ രാജേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശനി രാത്രി ഏഴരയോടെ വീടിനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ കുടുംബ സമേതം പോയി. ഒൻപതോടെ തിരികെയെത്തി. രണ്ടര മണിക്കൂറിനുള്ളിലായിരുന്നു കവർച്ച. 

വീടിന്റെ പിൻവാതിൽ തുറന്ന് അകത്ത് കടന്ന കള്ളൻ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. രണ്ടര മണിക്കൂറിനുള്ളിൽ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച വിവരം മനസ്സിലാക്കിയത്. ആസൂത്രിത കവർച്ചയാണോ എന്ന് പൊലീസ് സംശയിക്കുന്നു.

ക്ഷേത്ര ഉത്സവവും വീട്ടുകാർ ക്ഷേത്രത്തിലേയ്ക്ക് പോകും എന്ന് അറിയുന്നവർ ആരെങ്കിലും കവർച്ച ആസൂത്രണം ചെയ്തിരിക്കാം എന്നാണ് നിഗമനം. ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കാട്ടാക്കട ഇൻസ്പെക്ടർ ബിനീഷ് ലാൽ, എസ്.ഐ.സുനിൽ ഗോപി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Read More: Gold Rate Today: വീണ്ടും 42,000 കടന്ന് സ്വർണവില; മൂന്ന് ദിവസത്തിന് ശേഷമുള്ള വർദ്ധനവ്

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി, കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം