
മലപ്പുറം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കൂട്ടായി മാസ്റ്റര്‍പടി കകോച്ചിന്റെ പുരയ്ക്കല്‍ സഫാനെ(35)യാണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം അധിക തടവ് അനുഭവിക്കണം. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടി ബി ഫസീലയാണ് ശിക്ഷ വിധിച്ചത്.
11-കാരിയെ കുടുംബവുമായി താമസിക്കുന്ന വീട്ടില്‍വെച്ച് 2024 മേയില്‍ പലതവണയായി പീഡിപ്പിച്ചെന്നും ലഹരിക്ക് അടിമയാക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. നിലവില്‍ പ്രതി സമാനമായ രണ്ട് പോക്സോ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൂടാതെ ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂര്‍ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലും പ്രതിയാണ്. താനൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍ ആര്‍ സുജിത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam