സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിലേക്ക്

By Vipin PanappuzhaFirst Published Jul 26, 2022, 12:01 PM IST
Highlights

ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന സൂചന നല്‍കിയത്.

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ സിപിഐഎം പഞ്ചായത്ത് അംഗം മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിലേക്ക് എന്ന് റിപ്പോര്‍ട്ട്. പലവട്ടം മുന്നണിയും പാര്‍ട്ടിയും മാറിയ മാമ്പഴത്തറ സലീം കഴിഞ്ഞ വ്യാഴാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പങ്കെടുത്ത ബിജെപി പരിപാടിയില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടി മാറ്റം വീണ്ടും ചര്‍ച്ചയാകുന്നത്.

വ്യാഴാഴ്ച രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന സൂചന നല്‍കിയത്.

സലീം ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കഴുതുരുട്ടി വാര്‍ഡ് അംഗവുമായിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുനലൂര്‍ ഏരിയ സമ്മേളന വേദിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം സിപിഐഎമ്മിലേക്ക് എത്തിയത്. 

ബിജെപി പരിപാടിയില്‍ സലിം പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് അണികളാണ് സലീം വീണ്ടും ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണം ആരംഭിച്ചത്. എന്നാല്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു എന്നത് നേരാണെന്നും. ഇത്തരത്തില്‍ ബിജെപിയിലേക്ക് പോകുന്നുണ്ടെങ്കില്‍ അറിയിക്കാമെന്നും. ഇപ്പോള്‍ അതിന്‍റെ സൂചനയുണ്ടെന്നും സലീം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

തുടര്‍ന്ന് നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി വീണ്ടും ജയിച്ചു. നേരത്തെയും പാര്‍ട്ടിമാറ്റത്തിന്‍റെ പേരില്‍ പ്രസിദ്ധനാണ് സലീം. ആര്യങ്കാവ് പഞ്ചായത്തിലെ സിപിഐഎമ്മിന്റെ പ്രധാന നേതാവായിരുന്നു സലിം. 

ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. പിന്നീട് ഇദ്ദേഹം സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും സലീം വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്തംഗവുമായി.

പിന്നീട് ബിജെപിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ഒഴിവില്‍‌ നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സിപിഎമ്മില്‍ ചേര്‍ന്ന ഇദ്ദേഹം മത്സരിച്ച് വിജയിച്ചു. 

കേരളത്തെ ഞെട്ടിച്ച വണ്ടന്മേട് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം; അങ്ങനെ മറക്കാനാവില്ല അച്ചക്കാനത്തെ!

'ഫോൺ ചെയ്യാനാകുന്നില്ല, നോട്ടീസും ലഭിച്ചു', ആരോപണവുമായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആൽവ

click me!