ആലപ്പുഴയില്‍ പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതിയുടെ ആത്മഹത്യ

Published : Jul 26, 2022, 09:17 AM ISTUpdated : Jul 26, 2022, 09:21 AM IST
 ആലപ്പുഴയില്‍ പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതിയുടെ ആത്മഹത്യ

Synopsis

 കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. 

ആലപ്പുഴ: പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതി തൂങ്ങി മരിച്ചു. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. 

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  കുടുംബ വഴക്കാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. രമ്യ രാത്രി വൈകിയും ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തിനെ തുടർന്ന് വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി; അക്രമിയെ പിടികൂടാനായില്ല

പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. 

അബ്ബാസിനെ  വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read Also: ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം, 14 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു

വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി മോഷണം. വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. 

ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.  (വിശദമായി വായിക്കാം....)

Read Also; സിഎസ്ഐ ബിഷപ്പിന്റെ വിദേശയാത്ര തടഞ്ഞു, യുകെയിലേക്ക് പോകാനെത്തിയത് കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനിടെ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി