മത്സരപരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചിട്ട ചിത്രത്തിന് അശ്ലീല കമന്‍റ്, കണ്ണൂരിൽ 43കാരൻ അറസ്റ്റിൽ

Published : Oct 30, 2026, 07:16 AM IST
Vimal Kumar

Synopsis

മുഴക്കുന്ന് സ്വദേശിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവ് മത്സരപരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വിമല്‍ കുമാര്‍ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമര്‍ശം നടത്തിയത്.

കോഴിക്കോട്: സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തില്‍ നാല്‍പത്തിമൂന്നുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പയ്യോളി സ്വദേശിയായ വിമല്‍ കുമാറിനെയാണ് കണ്ണൂര്‍ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 23-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുഴക്കുന്ന് സ്വദേശിയായ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രാദേശിക നേതാവ് മത്സരപരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വിമല്‍ കുമാര്‍ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിമല്‍ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബത്തേരി നഗരത്തില്‍ ചുറ്റിത്തിരിയല്‍; സംശയം തോന്നി പരിശോധിച്ചപ്പോള്‍ കൂള്‍ലിപ്പും ഹാന്‍സും, അറസ്റ്റ്
മലപ്പുറത്ത് നിന്നെത്തിയത് കക്കൂസ് മാലിന്യം തോട്ടില്‍ തള്ളാന്‍; പുലര്‍ച്ചെ ലോറി സഹിതം യുവാക്കളെ പിടികൂടി പൊലീസ്