കോഴിക്കോട് കുന്ദമംഗലം കൊളായിത്താഴത്തെ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. നൈറ്റ് പട്രോളിംഗിനിടെ ലോറി സഹിതമാണ് പെരിന്തൽമണ്ണ, മണ്ണാർക്കാട്, കൊണ്ടോട്ടി സ്വദേശികളായ പ്രതികളെ കുന്ദമംഗലം പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കോഴിക്കോട്: തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി തോട്ടിപറമ്പില്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍(22), മണ്ണാര്‍ക്കാട് സ്വദേശി പട്ടിക്കാടന്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍(34), കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടില്‍ മുഹമ്മദ് ഷബീര്‍(30), പെരിന്തല്‍മണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കൊണ്ടുവന്ന ലോറി സഹിതം കുന്ദമംഗലം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയില്‍ പുലര്‍ച്ചെ 1.25ന് കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്ക് ഇവര്‍ കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. കെ എല്‍ 22 ആ 0056 നമ്പര്‍ ലോറിയിലാണ് നാല്‍വര്‍ സംഘം മാലിന്യവുമായി എത്തിയത്. ഈ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഏലിയാസ് വി കെ, ദേവദാസ് , മാത്യു, അസി. സബ് ഇന്‍സ്‌പെക്ടര്‍ വിവേക്, ഷമീമ, സിവില്‍ പൊലീസ് ഓഫീസര്‍ ഷമീര്‍, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പേരെയും കോടതിയില്‍ ഹാജരാക്കി.






