ഭാര്യയോട് ബന്ധമെന്ന് സംശയം, പന്തളം ടൗണിൽ വച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച 48 കാരൻ പിടിയിൽ

Published : Aug 20, 2026, 07:09 PM IST
Pandalam attack

Synopsis

പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.

പന്തളം: ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പന്തളം പൊലീസിന്റെ പിടിയിലായി. പത്തനംതിട്ടയിൽ പന്തളം ടൗണിലാണ് സംഭവം. കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പന്തളം പൊലീസ് അന്വേഷണം നടത്തി ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്, സ്റ്റേഷൻ ഹൌസ് ഓഫീസർ എബിൻ പ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്, അൻവർഷ എസ്, നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണാഘോഷം: സുരക്ഷാ നിർദേശങ്ങളുമായി തിരുവനന്തപുരത്ത് 15 ഇടങ്ങളിൽ ഫോർട്ട് പൊലീസിന്റെ മൈക്ക് അനൗൺസ്മെന്റ്
'അദ്ദേഹം അങ്ങനെ പറഞ്ഞതിൽ സങ്കടമുണ്ട്'; വി.കെ. ശ്രീരാമന്റെ പുലികളി വിമർശനത്തിൽ സുരേഷ് ​ഗോപി എംപി