'ചേച്ചിക്ക് ഡയാലിസിസ് ചെയ്യാനുണ്ടേ...'; എല്ലാം കള്ളം; പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ

Published : Oct 06, 2026, 07:40 AM IST
perumbavoor mla fake pa fraud

Synopsis

എംഎൽഎയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിന് പണം ആവശ്യമുണ്ടെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. സംശയം തോന്നിയ സജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൊച്ചി: പെരുമ്പാവൂർ എംഎൽഎയുടെ പിഎ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ്(42)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശി സജിത്തിൻ്റെ പരാതിയിലാണ് നടപടി.

ജൂലൈ 15ന് സജിത്തിൻ്റെ ഫോണിലേക്ക് എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞ് സുരേഷ് വിളിക്കുകയായിരുന്നു. എംഎൽഎയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിന് പണം ആവശ്യമുണ്ടെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. സംശയം തോന്നിയ സജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കാട്ടാക്കട ,പെരുമ്പാവൂർ ,കുറുപ്പംപടി, കോട്ടപ്പടി, കോടാട് കോതമംഗലം എന്നിവിടങ്ങളിലായി പ്രതിക്കെതിരേ നിരവധി കേസുകളുണ്ട്. കാട്ടാക്കടയിൽ സമാനമായ കേസാണുള്ളതെന്നും പൊലീസ് പറഞ്ഞു. എസ്എച്ച്ഒ എ അക്ഷയ കുമാർ, എസ്ഐമാരായ മാർട്ടിൻ ജോസഫ്, എസ്എൽ അർജുൻ എ.തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ, നീക്കം ഡിവൈഎഫ്ഐ സമരത്തിന് പിന്നാലെ
നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍