ഇതര സംസ്ഥാന തൊഴിലാളിയെ റോഡിൽ തടഞ്ഞുനിർത്തി കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ്

Published : Mar 13, 2025, 01:17 PM ISTUpdated : Mar 13, 2025, 01:18 PM IST
ഇതര സംസ്ഥാന തൊഴിലാളിയെ റോഡിൽ തടഞ്ഞുനിർത്തി കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ്

Synopsis

ഇതര സംസ്ഥാന തൊഴിലാളിയുടെ 1500 രൂപയും ഡ്രൈവിംഗ് ലൈസന്‍സും  തട്ടിയെടുത്ത ശേഷം അവിടെ നിന്നും കടന്നുകളയുകയായിരുന്നു.

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭയപ്പെടുത്തി പണം തട്ടിപ്പറിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കടവ് മേരിക്കുന്നത്ത് പുതിയടത്ത് വീട്ടില്‍ ബെന്നി ലോയിഡിനെയാണ് (45) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉത്തര്‍ പ്രദേശ് സ്വദേശിയായ ബാബു അലിയെ പാളയം ജംഗ്ഷന് സമീപം വച്ചാണ് ഇയാള്‍ തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന കത്രിക കാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ 1500 രൂപയും ഡ്രൈവിംഗ് ലൈസന്‍സും ബെന്നി തട്ടിയെടുത്തു. പിന്നീട് ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരേ കസബ സ്റ്റേഷനില്‍ മയക്കുമരുന്ന് ഉപയോഗം, മോഷണം, പിടിച്ചുപറി എന്നിങ്ങനെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്‍പെക്ടർ ജഗ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Read also: 10 വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം; പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ