
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 6.5 ലിറ്റർ ബിയറും പിടിച്ചെടുത്ത് എക്സൈസ്. ആനയറ സ്വദേശി അജിത്ത് എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്. അജിത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പത്മകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ബിനു, മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർ അജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിനിമോൾ എന്നിവരും പാർട്ടിയിലുണ്ടായിരുന്നു. അതിനിടെ കോട്ടയം ചങ്ങനാശ്ശേരിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.763 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാവുംഭാഗം സ്വദേശിയായ വിഷ്ണുകുമാർ.ടി.കെയാണ് പിടിയിലായത്.
ഇയാളുടെ കൈയ്യിൽ നിന്നും, താമസിച്ചിരുന്ന വീട്ടിൽ നിന്നുമായാണ് കഞ്ചാവ് കണ്ടെടുത്തത്. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ റ്റി.എസ്.പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സജി.പി, പ്രദീപ് കുമാർ.വി.എൻ, ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സന്തോഷ്.ടി, രാജേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ.പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺകുമാർ.എ.ജി, രതീഷ്.കെ.നാണു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Read More :