ഡ്രൈ ഡേയിലും മദ്യ വില്‍പ്പന; 'മാറ്' അജി പിടിയില്‍

Published : Aug 02, 2019, 04:31 PM ISTUpdated : Aug 02, 2019, 04:41 PM IST
ഡ്രൈ ഡേയിലും മദ്യ വില്‍പ്പന; 'മാറ്' അജി പിടിയില്‍

Synopsis

 നേരത്തേ തന്നെ മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈഡേ ആയ ഒന്നാം തിയതി കൂടിയ വിലക്ക് പ്രതി വില്പന നടത്തി വരുകയായിരുന്നു. 

അമ്പലപ്പുഴ: ഡ്രൈ ഡേയായ ഒന്നാം തീയതി അനധികൃതമായി മദ്യ വില്‍പ്പന നടത്തിയ ആളെ എക്സൈസ് പിടികൂടി. അമ്പലപ്പുഴ വടക്ക് വില്ലേജില്‍ വണ്ടാനം കിഴക്ക് കുരിക്യാപറമ്പില്‍ 'മാറ് അജി' എന്ന അജിയെയാണ് ആലപ്പുഴ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇയാളില്‍ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റര്‍ മദ്യം പിടികൂടി. നേരത്തേ തന്നെ മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേ ആയ ഒന്നാം തിയതി കൂടിയ വിലക്ക് പ്രതി വില്പന നടത്തി വരുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടി വിട്ടു; 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ ചേർന്നു
പുലർച്ചെ ജനൽ പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഉണർന്നതോടെ ഓടി, യുവാവ് പിടിയിൽ