ഓട്ടോറിക്ഷയിൽ 'ഹോം ഡെലിവറി', വിറ്റ് തിരിച്ചുവരവെ കാത്തുനിന്ന പൊലീസിന്റെ കൈയിൽ, കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ

Published : Sep 04, 2025, 03:30 AM IST
Shajeer

Synopsis

വിൽപ്പനയ്ക്കായി പൊതികളായി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു വാഹനത്തിലും വീടുകളിലും സ്കൂൾ പരിസരങ്ങളിലും ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കഞ്ചാവ് വിപണനം നടത്തിയ ആൾ അറസ്റ്റിൽ. പനവൂർ, കരിക്കുഴി, സ്വദേശി എ. ഷജീർ ആണ് അറസ്റ്റിലായത്. മാങ്കുഴി എന്ന സ്ഥലത്ത് വിൽപ്പന നടത്തി വരവേയാണ് ഇയാളെ പിടികൂടിയത്. 25 ഗ്രാം വരുന്ന കഞ്ചാവ് കൈകവശം സൂക്ഷിച്ചിരുന്നു. വിൽപ്പനയ്ക്കായി പൊതികളായി സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡാൻസാഫ് ടീം നെടുമങ്ങാട് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നെടുമങ്ങാട് പൊലീസിന് കൈമാറി

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു