പാലക്കാട് നെന്മാറയിൽ ബൈക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ​ഗുരുതര പരിക്ക്

Published : Sep 03, 2025, 11:31 PM IST
bike accident

Synopsis

പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം നാലു മണിയോടെ വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. ബൈക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർത്തിക്കിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നാം മാസത്തിൽ മഞ്ഞപ്പിത്തം, കണ്ടെത്തിയത് അപൂർവ്വ രോഗം, 10 മാസം ഏറിയ പങ്കും ആശുപത്രിയിൽ, നോഹയ്ക്ക് വേണം നിങ്ങളുടെ സഹായം
പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി; പിന്നാലെയോടി പൊലീസ്, വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്