പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Published : Nov 27, 2024, 10:09 PM IST
പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല, സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Synopsis

മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോൾ മദ്യപിച്ച് ബഹളം വെച്ചതിനെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പാലക്കാട്: പാലക്കാട് വാളയാറിൽ പൊലീസ്  കസ്റ്റഡിയിലെടുത്ത രണ്ട് വാഹനങ്ങൾക്ക് തീവെച്ചു. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾക്കാണ് തീവെച്ചത്. സംഭവത്തിൽ ഒരാൾ പൊലീസിൻ്റെ പിടിയിലായി. വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. പോൾ മദ്യപിച്ച് ബഹളം വെച്ചതിനെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്.  താനാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് പോൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പോളിനൊപ്പം ജാമ്യമെടുക്കാനെത്തിയ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു