Arrest : യുവതി പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published : Dec 03, 2021, 12:07 AM IST
Arrest : യുവതി പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.  

കോഴിക്കോട്: യുവതിയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ (burn to death) കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് (Husband) അറസ്റ്റില്‍. പുതിയാപ്പ ചെട്ടിപറമ്പത്ത് താഴത്ത് ശങ്കരനിലയത്തില്‍ ശരണ്യ (Saranya-29) മരിച്ച കേസിലാണ് ഭര്‍ത്താവ് ലിനീഷിനെ (lineesh)  ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജ് അറസ്റ്റ് ചെയ്തത്.  നവംബര്‍ 13നാണ് ശരണ്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. അതിനിടെ ലിനീഷാണ് മരണത്തിനുത്തരവാദിയെന്ന് കാട്ടി യുവതിയുടെ കുടുംബവും പരാതി നല്‍കി.

ശരണ്യയെ മരിച്ച നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു ദിവസത്തിന് ശേഷം ബന്ധു  ജാനകിയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലിനീഷിനെ കോടതി റിാമന്‍ഡ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ സംഭവം, പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ച് ബൈക്കിലെത്തിയ അക്രമി, വിരലറ്റുപോയി
പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം: മന്ത്രി വി ശിവൻകുട്ടി