കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണവുമായി മലയാളി പിടിയില്‍. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. 

തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാൽ കിലോ സ്വർണമാണ് നൗഷാദ് ഷാർജയിൽ നിന്നും കടത്തികൊണ്ടുവന്നത്.