
കോഴിക്കോട്: നാല് ലക്ഷം രൂപയോളം വിലവരുന്ന 7500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നവുമായി (Banned Tobacco Products) ഒരാൾ പിടിയിലായി. നിരോധിത പുകയില ഉത്പ്പന്നമായ ഹാൻസുമായി കോഴിക്കോട് (Kozhikode) പുതിയറ സ്വദേശി തച്ചറക്കൽ മുജീബിനെ (43) ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് (Arrest) ചെയ്തത്.
മെഡിക്കൽ കോളേജ് അസി.പൊലീസ് കമ്മീഷണർ കെ. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുജീബിൻ്റെ പുതിയറയിലെ വീട് റെയ്ഡ് ചെയ്തപ്പോൾ മുജീബിന്റെ കിടപ്പുമുറിയിലെ കട്ടിലനടിയിൽ 10 ചാക്കുകളിലായി ഹാൻസ് ഒളിപ്പിച്ച നിലയിലായിരുന്നു. മെഡിക്കൽ കോളേജ് എസ്.ഐ ദീപ്തി. വി.വി, എ.എസ്.എ ഷിബിൽ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മധു, സിവിൽ പൊലീസ് ഓഫീസർ വിനിഷ് കുമാർ. ഇ, ഹോം ഗാർഡ് ബിജു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് ചെയ്തത്.
ബെംഗളുരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സുകളിൽ പാർസൽ എന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന ഹാൻസ്, നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കും, വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. ഏകദേശം രണ്ടു വർഷക്കാലമായി സ്ഥിരമായി ഇത്തരത്തിൽ വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഉത്പ്പന്നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടു വന്ന് കേരളത്തിലെ വിവിധയിടങ്ങളിൽ വില്പന നടത്തി വരുന്നതായി മുജീബ് പൊലീസിനോട് സമ്മതിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam