അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

By Web TeamFirst Published Jan 22, 2022, 7:15 PM IST
Highlights

പ്രതി വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

ആലപ്പുഴ: അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനൂർ പെരിങ്ങാട് രാമ മന്ദിരത്തിൽ രാജൻ നായർ (60)നെ അറസ്റ്റ് ചെയതത്. കഴിഞ്ഞ ഏഴു മാസമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. 2021 ജൂൺ മാസത്തിൽ വാറ്റ് ചാരായ വില്പന നടത്തിയതിന് രാജൻ നായരുടെ പേരിൽ മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. 

തുടർന്ന് പ്രതി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്ന് പ്രതി വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 2013 ൽ കേസ് അന്വേഷണത്തിന് ചെന്ന മാന്നാർ എസ് ഐ ആയിരുന്ന ശ്രീകുമാർ ഉൾപ്പെടെ യുള്ള പൊലീസ് സംഘത്തെ വെട്ടിയതുൾപ്പടെ നിരവധി അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജൻ നായർ.

click me!