വടിവാളുമായി വീടാക്രമിച്ച് അക്രമി, പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകള്‍; ഒടുവില്‍ അറസ്റ്റ്

Published : Mar 06, 2022, 09:27 AM IST
വടിവാളുമായി വീടാക്രമിച്ച് അക്രമി, പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് സ്ത്രീകള്‍; ഒടുവില്‍ അറസ്റ്റ്

Synopsis

ഷറ്ഫ്നിസയുടെ അംഗപരിമിതയായ അമ്മയേയും കുട്ടികളേയും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനെതിരെയും അക്രമി വടിവാൾ വീശുകയും കല്ലെറിയുകയും ചെയ്തു. എന്നിട്ടും ഇയാളെ പൊലീസ് പിടികൂടിയില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.

ഏറ്റുമാനൂർ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പൊലീസ് പിടിയിൽ (Kerala Police). ഇതേ കൊളനിയിൽ തന്നെയുള്ള നവാസ് ആണ് പിടിയിലായത് (Arrest). പൊലീസ് ഇയാളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു

രാജീവ് ഗാന്ധി കോളനിയിലെ ഷറഫ്നിസയുടെ കടയിൽ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷറ്ഫ്നിസയുടെ അംഗപരിമിതയായ അമ്മയേയും കുട്ടികളേയും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പൊലീസിനെതിരെയും അക്രമി വടിവാൾ വീശുകയും കല്ലെറിയുകയും ചെയ്തു. എന്നിട്ടും ഇയാളെ പൊലീസ് പിടികൂടിയില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.

തുടർന്ന് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഷറഫ്നിസയും കോളനിക്കാരും നിരഹാരമിരുന്നതിനെ തുടർന്നാണ് അക്രമിയെ പിടികൂടാൻ പൊലീസ് തയ്യാറായത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഷറഫ്നിസക്കും കുടുംബത്തിനുമെതിരെ പ്രതി ഭീഷണി മുഴക്കി. ഇയാളുടെ വീട്ടിൽ നിന്ന് വടിവാളും മറ്റ് ആയുധങ്ങളും കുറച്ച് ദിവസങ്ങൾക്ക് മുന്പ് പൊലീസ് പരിശോധന നടത്തി കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ വിവരം നൽകിയത് ഷറഫ്നിസയും കൂട്ടരുമാണെന്ന് ആരോപിച്ചായിരുന്നു അക്രമം.

കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം
കെഎസ്ആർടിസി (KSRTC) ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം (Sexual Abuse). കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെ ആണ് സംഭവം.പരാതിപെട്ടിട്ടും ബസ് കണ്ടക്ടർ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക പറയുന്നു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പൊലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു, പൂജാരി അറസ്റ്റിൽ
തമിഴ്‌നാട്ടിലെ (Tamil Nadu) തിരുപ്പൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ (Child Pornography) സോഷ്യൽ മീഡിയയിൽ (Social Media) അപ്‌ലോഡ് ചെയ്തതിന് 50 കാരനായ പുരോഹിതൻ അറസ്റ്റിൽ. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോസ്‌കോ) 2012, ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2000 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു എൻജിഒയിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി