പൂരപ്പറമ്പിൽ മദ്യം കുടിച്ച് അവശനിലയിൽ കണ്ടത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ യുവാവ് പിടിയിൽ

Published : Apr 02, 2025, 03:04 PM ISTUpdated : Apr 02, 2025, 03:10 PM IST
പൂരപ്പറമ്പിൽ മദ്യം കുടിച്ച് അവശനിലയിൽ കണ്ടത് 15 വയസുള്ള കുട്ടികളെ; മദ്യം വാങ്ങി നൽകിയ യുവാവ് പിടിയിൽ

Synopsis

അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർത്ഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി

പാലക്കാട്: പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ  സ്വദേശി ക്രിസ്റ്റിയെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പ്രതി മദ്യം വാങ്ങി നൽകുകയായിരുന്നു. അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർത്ഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്രിസ്റ്റിക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആര്യങ്കാവ് അഞ്ചാം വേലക്കിടെ സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് മദ്യം വാങ്ങിയത്.

ക്രിസ്റ്റിയും കസ്റ്റഡിയിലുള്ള ആൺകുട്ടിയും ചേര്‍ന്ന് ആദ്യം മദ്യം കുടിച്ചു. ബാക്കി വന്ന മദ്യമാണ് 15 വയസുള്ള ബാക്കി രണ്ട് പേർക്ക് നൽകിയത്. മദ്യം കുടിച്ച് അവശരായ നിലയില്‍ രണ്ട് കുട്ടികളെയും പൂരപ്പറമ്പിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസുകാരുടെ സഹായത്തോടെ ഇവരെ വാണിയംകുളത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരു കുട്ടിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. ക്രിസ്റ്റിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. 

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്