ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം: ഉത്തരവാദിയായ സഹപാഠിയെ പിടികൂടി

Published : Apr 02, 2025, 02:44 PM IST
ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവം: ഉത്തരവാദിയായ സഹപാഠിയെ പിടികൂടി

Synopsis

പ്ലസ് വണ്‍ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആലപ്പുഴ: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പ്രസവിച്ച സംഭവത്തില്‍ ഉത്തരവാദിയായ സഹപാഠി പിടിയില്‍. ആലപ്പുഴ സൗത്ത് പൊലീസാണ് പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് പ്രസവിച്ചത്. പ്ലസ് വണ്‍ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞ മാസം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വിവരം അറിഞ്ഞതോടെ സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി. ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പോക്‌സോ നിയമം അനുസരിച്ചാണ് ഒളിവില്‍ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു