വിൽപ്പനയ്ക്കായി കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായി, 7 വർഷത്തിന് ശേഷം ശിക്ഷ; 4 വർഷം കഠിന തടവും പിഴയും

Published : Sep 25, 2025, 06:10 PM IST
Rigorous Imprisonment

Synopsis

2018 ഒക്ടോബർ 1 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കക്ക് സമീപം വെച്ച് 33.060 ഗ്രാം ഭാരമുള്ള 60 നൈട്രോസെപ്പാം ഗുളികകൾ ഇയാളുടെ കൈവശം കണ്ടെത്തിയിരുന്നു. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷാണ് ഗുളികകൾ കണ്ടെത്തിയത്

ആലപ്പുഴ: മയക്കുമരുന്ന് ഗുളികകൾ വില്പനയ്ക്കായി കൈവശം വെച്ച പ്രതിക്ക് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതി 4 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പ്രവീൺ ബാബുവാണ് കേസിലെ പ്രതി. 2018 ഒക്ടോബർ 1 ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കക്ക് സമീപം വെച്ച് 33.060 ഗ്രാം ഭാരമുള്ള 60 നൈട്രോസെപ്പാം ഗുളികകൾ ഇയാളുടെ കൈവശം കണ്ടെത്തിയിരുന്നു. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷാണ് ഗുളികകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടനാട് സർക്കിൾ ഇൻസ്പെക്ടർ ബി ബൈജു കുറ്റപത്രം സമർപ്പിച്ചു. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഡ്വ. ദീപ്തി എസ് കേശവൻ, അഡ്വ. നാരായൺ ജി, അശോക് നായർ എന്നിവർ ഹാജരായി. പിഴയടയ്ക്കാത്ത പക്ഷം പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.

വാണിയമ്പലത്ത് കഞ്ചാവ് വേട്ട

അതിനിടെ മലപ്പുറം വാണിയമ്പലത്ത് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കോഴിഫാം പോലുള്ള തോട്ടം മേഖലകളിലേക്ക് വിതരണം ചെയ്യാന്‍ കഞ്ചാവ് എത്തിച്ച പ്രതികൾ പിടിയിൽ. നാലേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാനങ്ങളിലെ യുവാക്കളാണ് പിടിയിലായത്. 4.145 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ വാണിയമ്പലത്ത് എക്‌സൈസാണ് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ കുച്ച് ബിഹാര്‍ ജില്ലയിലെ മാതാബംഗാ പനിഗ്രാമിലെ ഉജ്ജബരായി (34), നില്‍മാധബ് ബിസ്വാസ് (24) എന്നിവരാണ് പിടിയിലായത്. ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ചാണ് ഇവരുടെ വില്‍പന. ബുധനാഴ്ച പുലര്‍ച്ചെ വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍പിടിയിലായത്.

കളമശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി

അതിനിടെ കളമശേരിയിലും കഞ്ചാവുമായി യുവാവ് പിടിയിലായി. എറണാകുളം ഉദ്യോഗമണ്ഡലിലെ മഞ്ഞുമ്മൽ എംഎൽഎ റോഡിന് സമീപം കൂനത്ത് വീട്ടിൽ കെആർ രാഹിൻ (26) ആണ് പിടിയിലായത്. കളമശ്ശേരി,വട്ടേക്കുന്നം,മേക്കേരി ലൈൻ റോഡിന് സമീപത്ത് സ്‌കൂട്ടറുമായി നിന്ന ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പൊലീസിന് കഞ്ചാവ് കിട്ടിയത്. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.144 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശ പ്രകാരം നഗരത്തിൽ വ്യാപകമായി ലഹരി പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡാൻസാഫ് ടീമിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഡിസിപിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെഎ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് കളമശേരിയിൽ നിന്ന് കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു