പൊലീസിനെ കണ്ടപ്പോൾ രാസലഹരി ചവച്ചുതുപ്പി, തെളിവ് നശിപ്പിച്ചെങ്കിലും ആരോ​ഗ്യപ്രശ്നം കാരണം യുവാവ് ചികിത്സയിൽ

Published : Apr 25, 2025, 02:07 PM IST
 പൊലീസിനെ കണ്ടപ്പോൾ രാസലഹരി ചവച്ചുതുപ്പി, തെളിവ് നശിപ്പിച്ചെങ്കിലും ആരോ​ഗ്യപ്രശ്നം കാരണം യുവാവ് ചികിത്സയിൽ

Synopsis

ലഹരി ചവച്ച് തുപ്പിയതിനെ തുടർന്ന് യുവാവിന് ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടു.

മലപ്പുറം: മലപ്പുറത്ത് പൊലീസിനെ കണ്ടതോടെ യുവാവ് രാസലഹരി ചവച്ച് തുപ്പി. അൻവർ എന്ന യുവാവാണ് പൊലീസിനെ കണ്ടപ്പോൾ ലഹരി വായിലിട്ടത്. മലപ്പുറം അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവാവ് ലഹരി ചവച്ച് തുപ്പിയതു കാരണം പൊലീസിന് തെളിവ് ലഭിച്ചില്ല. എന്നാൽ ലഹരി ഉപയോ​ഗിച്ചതിനും പൊലീസിന്റെ ഔദ്യോ​ഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും അൻവറിനെതിരെ കേസെടുത്തിട്ടുണ്ട്.

ലഹരി ചവച്ച് തുപ്പിയതിനെ തുടർന്ന് യുവാവിന് ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More:'മാനസിക രോ​ഗിയാക്കാൻ ശ്രമിച്ചു'; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു, അമ്മ ചികിത്സയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു