ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറി, അവശനായി മരത്തിൽ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Apr 09, 2024, 03:00 PM IST
ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറി, അവശനായി മരത്തിൽ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

Synopsis

ചില്ലകൾ വെട്ടാൻ മരത്തിൽ കയറിയ രാജന് മരത്തിന് മുകളിൽ വച്ച് അവശത അനുഭവപ്പെടുകയായിരുന്നു

പത്തനംതിട്ട:  പറക്കോട് ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു. കൊടുമൺ   ചിരണിക്കൽ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ അവശനായി   മരത്തിനു മുകളിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തി താഴെ എത്തിച്ചപ്പേഴേക്കും  മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ