ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി അപകടം; പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം

Published : Nov 02, 2022, 11:06 AM ISTUpdated : Nov 02, 2022, 11:45 AM IST
ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി അപകടം; പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം

Synopsis

അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു

കോട്ടയം: പഞ്ചറായ ടയർ മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ പൊൻകുന്നത്താണ് സംഭവം. പൊൻകുന്നം ശാന്തിഗ്രാം സ്വദേശിയ അഫ്സൽ എന്ന 24 കാരനാണ് മരിച്ചത്. ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയാണ് അപകടം ഉണ്ടായത്. കൊല്ലം - തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. 

ദേശീയപാതയുടെ അരികിലേക്ക് വാഹനം ഒതുക്കി നിർത്തിയ ശേഷമായിരുന്നു ടയർ മാറ്റാൻ ശ്രമിച്ചത്. പച്ചക്കറി കയറ്റി വന്ന വാഹനത്തിന്റെ ടയർ മാറ്റാനായിരുന്നു ശ്രമം. ഇതിനിടെ വാഹനത്തിന്റെ അടിയിൽ വെച്ചിരുന്ന ജാക്കി തെന്നിമാറി. ഇതോടെ വാഹനം അഫ്സലിന്റെ ദേഹത്തേക്ക് വന്നിടിക്കുകയുമായിരുന്നു. അപകട സമയത്ത് പിക്ക് വാനിൽ നിറയെ  പച്ചക്കറി ലോഡുണ്ടായിരുന്നു. അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി. 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം