
തിരുവനന്തപുരം: വിഴിഞ്ഞം - പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പെരിങ്ങമ്മല കോയിക്കൽകുഴി വീട്ടിൽ സുജി(26), ഒപ്പം യാത്ര ചെയ്ത സുഹൃത്ത് മെഡിക്കൽ കോളെജ് മുറിഞ്ഞ പാലം തോട്ടുവരമ്പ് വീട്ടിൽ അർച്ചന രാജ് ( 27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ന് ശേഷമായിരുന്നു അപകടം. വെങ്ങാനൂർ-പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്കിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam