മരണത്തിലും പിരിയാതെ; ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഭർത്താവും യാത്രയായി

Published : Oct 17, 2026, 11:08 AM IST
Angamaly Husband Wife Death

Synopsis

പള്ളിയിൽ ഭാര്യയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെ ഭർത്താവും മരിച്ചു. അങ്കമാലിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ വിടവാങ്ങിയത്. നായത്തോട് തേതാനത്ത് വീട്ടിൽ ടി വി ഡാനിയേൽ, ഭാര്യ മറിയാമ്മ എന്നിവരാണ് മരിച്ചത്.

നെടുമ്പാശ്ശേരി: അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. നായത്തോട് തേതാനത്ത് വീട്ടിൽ ടി വി ഡാനിയേൽ (95), ഭാര്യ മറിയാമ്മ (87) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മറിയാമ്മ മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ മറിയാമ്മയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനിടെയാണ് വീട്ടിൽ അവശ നിലയിൽ കിടപ്പിലായിരുന്ന ഭർത്താവ് ഡാനിയേലും അന്തരിച്ചത്.

ഡാനിയേലിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ അങ്കമാലി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. കിഴക്കമ്പലം മേയ്ക്കാംകുന്നിൽ കുടുംബാംഗമാണ് മറിയാമ്മ. മക്കൾ: ടി ഡി വില്യംസ് (റിട്ട. അപ്പോളോ ടയേഴ്സ്), ടി ഡി തോമസ് (കെഎസ്ആർടിസി), ഡെയ്സി വർഗീസ്. മരുമക്കൾ: ജോളി, ബിജി, പരേതനായ കെ പി വർഗീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർധരാത്രിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം, യുവതിയെയും കുട്ടികളെയും പിന്തിരിപ്പിച്ച് പൊലീസ്
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു