പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു, സംഭവം കോഴിക്കോട്, 26കാരന് ഗുരുതര പരിക്ക്

Published : Jun 25, 2026, 09:02 PM IST
man falls into well while fleeing from police patrol in kozhikode

Synopsis

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണ് പരിക്കേറ്റു

കോഴിക്കോട്: പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ വീണ് പരിക്കേറ്റു. ആമ്പ്രമ്മല്‍ പാലക്കല്‍ ഹര്‍ഷക്(26) ആണ് കിണറ്റില്‍ വീണത്. ആള്‍ താമസമില്ലാത്ത വീടിനോട് ചേര്‍ന്ന് 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. യുവാവിന് കാലില്‍ പൊട്ടലേറ്റതടക്കം സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിമാടുകുന്ന് നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാര്യം ചേര്‍ന്നാണ് യുവാവിനെ പുറത്തെടുത്ത്.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ രാത്രി പതിവായി ചിലര്‍ സംഘം ചേരുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനക്കെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെന്റിലേറ്റർ വഴി അകത്ത് കയറി, താവളമാക്കിയത് ക്ലോസെറ്റിൽ, ഗുരുവായൂരിൽ ശുചിമുറിയിൽ മൂർഖൻ പാമ്പ്
പഠിച്ച കള്ളൻ, ഡിവൈഎഫ്ഐ നേതാവ്, തട്ടിയത് ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങൾ; പഞ്ചായത്തിൽ തിരിമറി നടത്തിയ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ