ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്സ്പ്രസിൽ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി

Published : Feb 03, 2024, 12:07 PM ISTUpdated : Feb 03, 2024, 02:35 PM IST
ഗുരുതര പരിക്കുമായി 12 മണിക്കൂര്‍; മാവേലി എക്സ്പ്രസിൽ നിന്ന് വീണ കൊല്ലം സ്വദേശിയെ കണ്ടെത്തി

Synopsis

ഇന്നലെ  പൊലീസും നാട്ടുകാരും അർദ്ധരാത്രി വരെ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല

ചെറുവത്തൂര്‍: ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാണാതായ യുവാവിനെ കണ്ടെത്തി. മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഇന്നലെ രാത്രി കാസര്‍കോട് ചെറുവത്തൂര്‍ വടക്കേ കൊവ്വലിന് സമീപം വീണ കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസി(33)നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയിലാണ് യുവാവിനെ ഇന്ന് രാവിലെ ട്രാക്കിലൂടെ നടന്നുപോയ വ്യക്തി കണ്ടത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി യുവാവിനെ പരിയാരം മെഡ‍ിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴേകാലോടെയാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഇന്നലെ  പൊലീസും നാട്ടുകാരും അർദ്ധരാത്രി വരെ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. തുടര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ട ശേഷം ഇന്ന് രാവിലെയാണ് യുവാവിനെ കണ്ടെത്തിയത്.

കൂടെ ഉണ്ടായിരുന്ന യാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും ഉദിനൂർ, പിലിക്കോട്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ റെയിൽ പാളത്തിന് അരികിൽ  തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് കിഷോർ എന്നയാൾ ലിജോയെ കണ്ടെത്തുന്നത്. വീണയുടനെ ഇഴഞ്ഞ് തൊട്ടടുത്ത പറമ്പിൽ കയറി കിടന്നതിനാലാവാം നാട്ടുകാര്‍ക്ക് യുവാവിനെ കണ്ടെത്താനാകാതിരുന്നത് എന്നാണ് നിഗമനം. പന്ത്രണ്ട് മണിക്കൂറിന് ശേഷമാണെങ്കിലും ലിജോയെ കണ്ടെത്തിയ സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു