'ബൈക്ക് ക്ഷേത്രത്തിനു സമീപം, ചെരിപ്പ് പടിക്കെട്ടിൽ'; ക്ഷേത്രക്കുളത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ

Published : Aug 21, 2023, 02:22 PM ISTUpdated : Aug 21, 2023, 02:23 PM IST
'ബൈക്ക് ക്ഷേത്രത്തിനു സമീപം, ചെരിപ്പ് പടിക്കെട്ടിൽ'; ക്ഷേത്രക്കുളത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ

Synopsis

ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്‍റെ  സഹായത്തോടെയാണ് കുളത്തിൽ നിന്നും രാജേന്ദ്രന്‍റെ മൃതദേഹം കരയ്ക്കെത്തിച്ചത്.

ഹരിപ്പാട് : ആലപ്പുഴയിൽ ഗൃഹനാഥനെ  ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ  ചന്ദ്രാസിൽ  സി. രാജേന്ദ്രൻ നായർ (58) നെയാണ്  നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ  വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു മൃതദേഹം നാട്ടുകാർ കണ്ടത്. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തി. 

ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്‍റെ  സഹായത്തോടെയാണ് കുളത്തിൽ നിന്നും രാജേന്ദ്രന്‍റെ മൃതദേഹം  കരയ്ക്കെത്തിച്ചത്. പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു രാജേന്ദ്രൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4. 30ന് നടക്കും.  ഭാര്യ : ഇന്ദു ജി. നായർ. മകൻ : രാജേഷ്.

Read More : കൂലിപ്പണിയെടുത്ത് വാങ്ങിയ 29 സെന്‍റ് ഭൂമി വീടില്ലാത്ത 8 കുടുംബങ്ങൾക്ക് വിട്ടുകൊടുത്ത് മലപ്പുറംകാരൻ

അതിനിടെ കൊച്ചി നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. രാവിലെ 7 മണിയോടെ അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു.  കാം കോയിലെ കാന്‍റീൻ ജീവനക്കാരാണ് ഇവർ. 

കാം കോയിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇവരെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ തെറിച്ചുവീണു. വാഹനത്തിനടിയിൽ പെട്ട ഒരാളെ പിക്കപ്പ് വാൻ വലിച്ചുകൊണ്ടുപോയി. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്