രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 06, 2022, 09:44 PM ISTUpdated : Jul 06, 2022, 09:58 PM IST
രാത്രി ചൂണ്ടയിടാൻ പോ‌യ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇയാള്‍ പ്രായിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

മാവേലിക്കര: യുവാവ് കനാലില്‍ വീണ് തലയിടിച്ച് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപമാണ് സംഭവം. പുന്നമൂട് തുമംഗലത്ത് രാജന്‍ കുട്ടന്‍ (38) ആണ് മരിച്ചത്. ഇയാള്‍ പ്രായിക്കരയില്‍ കഴിഞ്ഞ ദിവസം രാത്രി ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ടു കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകും വഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തു കൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ, കനാലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്