
മലപ്പുറം: മലപ്പുറം മേലാറ്റൂരിലെ ഒലിപ്പുഴയിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊട്ടിയോടത്താലിലെ ഒറവംപുറത്ത് ശ്രീധരന്റെയും ശാന്തയുടെയും മകന്‍ ശ്രീശാന്തിനെയാണ് (18) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒലിപ്പുഴ പാലത്തിനു താഴ്ഭാഗത്തെ മാണിതട്ടകുണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് രാവിലെ ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ബെല്‍ അടിക്കുന്നതല്ലാതെ മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, മേലാറ്റൂര്‍ പൊലീസില്‍ വിവരമറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ തിരച്ചിലിലാണ് നാട്ടുകാര്‍ പുഴയില്‍നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. വൈകീട്ട് ഏഴുമണിയോടെ ലഭിച്ച മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നടത്തും. സഹോദരങ്ങള്‍ ശ്രിധിന്‍, ശ്രീജേഷ്.