പ്രായപൂര്‍ത്തിയാകാത്ത 2 കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് അഞ്ച് വര്‍ഷവും രണ്ട് മാസവും തടവ്, 76000 രൂപ പിഴയും

Published : Oct 13, 2026, 11:12 AM IST
Mukesh sexual assault

Synopsis

2023 സെപ്തംബര്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്‍കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിനും 76000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2023 ല്‍ പനമരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

2023 സെപ്തംബര്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. അന്നത്തെ പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു ഇ.കെ. അബൂബക്കര്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും പിന്നീട് ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഓ വി. സിജിത്ത് കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം കവർന്ന കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി
കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ