
തിരുവനന്തപുരം: ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക്, ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കൽ ബൗണ്ടർമുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷ വിധിച്ചത്. 2014 ജൂലൈ 31നായിരുന്നു കൊലപാതകം.
പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം പണി സ്ഥലത്തുവച്ച് സജി കുമാറിന്റെ മൊബൈൽ ഫോൺ, വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയിൽ വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം വിഷ്ണുവിന്റെ മുത്തശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു. സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മൂമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്.
പ്രതിക്കെതിരെ പ്രോസിക്യൂഷൻ 26 സാക്ഷികളെ ഹാജരാക്കി 24 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വേണി ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam