കാപ്പ ലിസ്റ്റിലെ പ്രതി, ലഹരി ഉപയോഗിച്ച് ഥാറുമായി ടിപ്പറിൽ ഇടിച്ചുകയറി, 2 പേർക്ക് പരിക്ക്

Published : Mar 05, 2025, 07:06 PM ISTUpdated : Mar 05, 2025, 07:09 PM IST
കാപ്പ ലിസ്റ്റിലെ പ്രതി, ലഹരി ഉപയോഗിച്ച് ഥാറുമായി ടിപ്പറിൽ ഇടിച്ചുകയറി, 2 പേർക്ക് പരിക്ക്

Synopsis

ഇന്ന് രാവിലെ പതിനൊന്നോടെ താമരശ്ശേരി ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിര്‍ ദിശയില്‍ വന്ന ടിപ്പറില്‍ ഇടിച്ച് കയറുകയായിരുന്നു

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ അമിത വേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാല്‍ റോഷന്‍ ജേക്കബ്, തെങ്ങുകയറ്റ തൊഴിലാളിയായ അനിയാച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റോഷന്‍ ജേക്കബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 

ഇന്ന് രാവിലെ പതിനൊന്നോടെ താമരശ്ശേരി ഭാഗത്ത് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിര്‍ ദിശയില്‍ വന്ന ടിപ്പറില്‍ ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കണ്ണൂര്‍ പൊലീസ് മുന്‍പ് കാപ്പ ചുമത്തിയ ഇയാള്‍ എംഡിഎംഎ കൈവശം വച്ചതിനും അമ്പായത്തോട്ടില്‍ വെച്ച് സ്ത്രീയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച കേസിലും കണ്ണൂരില്‍ പോലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലുമടക്കം പ്രതിയാണ്. 

കാർഗോയിൽ അപകട വസ്തുക്കൾ, ഹൈഡ്രോളിക് സിസ്റ്റം തകരാറിൽ, ടേക്ക് ഓഫിന് പിന്നാലെ എമർജൻസി ലാൻഡിംഗ്

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാള്‍ അമിത വേഗതയില്‍ ജീപ്പ് ഓടിക്കുന്നുണ്ടെന്നും അപകടം നടക്കുന്നതിന് മുന്‍പ് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കുള്ള ഗേറ്റും ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന്റെ ഗേറ്റും ഇടിച്ചു തകര്‍ത്തതായി നാട്ടുകാര്‍ ആരോപിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു