
ഇടുക്കിയിൽ ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5വർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോടായിരുന്നു അതിക്രമം എന്നാണ് കേസ് സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടായിരുന്നു ക്രൂരത. 2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം.ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിൻ്റെ മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു.
പ്രതിയുടെ മകളും അതിജീവിതയും വീടിൻ്റെ ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിൻ്റെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനുളള നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam