ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി

Published : Dec 10, 2025, 10:44 PM IST
black  dry day sale

Synopsis

വീട്ടിലെ രഹസ്യ അറയിൽനിന്ന്‌ ബ്ലാക്ക് വിൽപ്പനയ്ക്കായി കരുതിയിരുന്ന 25.5 ലിറ്റർ ജവാൻ ബ്രാൻ്റ് ഉൾപ്പെട്ട ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഡ്രൈ ഡേ കണക്കാക്കി അനധികൃതമായി മദ്യവിൽപ്പന നടത്തിയയാൾ വാമനപുരം എക്സൈസിന്റെ പിടിയിലായി. പാങ്ങോട് ചന്തക്കുന്ന് സ്വദേശി നൗഷാദ് (51) ആണ് പിടിയിലായത്. പാങ്ങോട് ചന്തക്കുന്നിലുള്ള വീട്ടിലെ രഹസ്യ അറയിൽനിന്ന്‌ ബ്ലാക്ക് വിൽപ്പനയ്ക്കായി കരുതിയിരുന്ന 25.5 ലിറ്റർ ജവാൻ ബ്രാൻ്റ് ഉൾപ്പെട്ട ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്. മദ്യവിൽപ്പന നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ സി.എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും ശിക്ഷയനുഭവിച്ചയാളാണ് പിടിയിലായ നൗഷാദ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി