കുടുംബവഴക്കിന് പിന്നാലെ ഭർത്താവ് തോക്കെടുത്തു; ഭാര്യയുടെ നേരെ വെടിയുതിർത്തു; പ്രതി പാലക്കാട് പിടിയിൽ

Published : Jun 16, 2025, 07:34 PM ISTUpdated : Jun 16, 2025, 07:42 PM IST
Mangalam Dam Police

Synopsis

പാലക്കാട് മംഗലം ഡാം സ്വദേശി മേരിയെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് ശിവൻ അറസ്റ്റിൽ

പാലക്കാട്: ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് പിടിയിലായത്. ഭാര്യ മേരി(52)ക്ക് വെടിയേറ്റ് കാൽമുട്ടിന് പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

മദ്യപിച്ചെത്തിയ ശിവൻ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. ഞായറാഴ്ച ഉച്ചയോടെ മദ്യലഹരിയിൽ വീട്ടിലെത്തിയ ശിവൻ, ഭാര്യ മേരിയുമായി ത൪ക്കമായി. പിന്നാലെ വീട്ടിലുണ്ടായിരുന്ന എയ൪ഗൺ ഉപയോഗിച്ച് ഭാര്യക്ക് നേരെ വെടിയുതി൪ത്തു. കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവശേഷം വീട്ടിലെത്തിയ പൊലീസ് ശിവനെ കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമമടക്കം വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധനയടക്കം നടപടികൾ പൂർത്തീകരിച്ച് പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കാൻ കോടതി ഉത്തരവിട്ടു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്