വാക്കുതര്‍ക്കം കൈവിട്ടു, അനുജന്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ കത്രിക കുത്തിയിറക്കി; സംഭവം കോഴിക്കോട്

Published : Sep 16, 2026, 12:20 PM IST
Koyilandy Siblings Clash

Synopsis

കോഴിക്കോട് കൊയിലാണ്ടിയിൽ അനുജന്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ കത്രിക കുത്തിയിറക്കി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുറുവങ്ങാട് സ്വദേശി അഫ്‌സീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനുജന്‍ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്റെ നെഞ്ചില്‍ യുവാവ് കത്രിക കുത്തിയിറക്കുകയായിരുന്നു. കുറുവങ്ങാട് സ്വദേശി അഫ്‌സീറി (39) നാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തര്‍ക്കത്തിനിടെ സഹോദരന്‍, അഫ്‌സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. നെഞ്ചില്‍ കത്രിക തറച്ച നിലയില്‍ അഫ്‌സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി
ജനപ്രതിനിധികൾക്ക് പരിശീലകനായി ഒരു ജനപ്രതിനിധി; വ്യത്യസ്തനാണ് കെ ഷിബുരാജൻ