കെഎസ്ആര്‍ടിസി ബസില്‍ നിന്നും ആളെ പിടിച്ചെങ്കിലും 'സാധനം' കാണാനില്ല, ഒടുവിൽ സ്‌കാന്‍ ചെയ്തു, വയറ്റിനുള്ളില്‍ ഉരുള രൂപത്തില്‍ എംഡിഎംഎ

Published : Jun 21, 2026, 02:27 PM IST
drug case

Synopsis

കെഎസ്ആര്‍ടിസി ബസില്‍ പോലീസ് പരിശോധനക്കിടെ, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ യുവാവ് എം.ഡി.എം.എ വിഴുങ്ങി.

സുല്‍ത്താന്‍ബത്തേരി: മയക്കുമരുന്ന് വിഴുങ്ങി വിധഗ്ദ്ധമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. കവറടക്കം 64 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പരപ്പന്‍ പൊയില്‍ തെക്കേ പുരയില്‍ വീട്ടില്‍ സനീഷ് കുമാര്‍ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയത്. എന്നാല്‍ മയക്കുമരുന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സനീഷ്‌കുമാറിനെ ബത്തേരി നഗരത്തിലെ ആശുപത്രിയിലെത്തിച്ച് സ്‌കാന്‍ ചെയ്യുകയായിരുന്നു.

ഇതോടെ വയറ്റിനുള്ളില്‍ ഉരുള രൂപത്തില്‍ സൂക്ഷിച്ച നിലയില്‍ ലഹരി കണ്ടെത്തി. വിദഗ്ധ പരിശോധനക്കായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നിലായിരുന്നു കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ്ആര്‍ ടി സി ബസില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലാവുന്നത്. എന്നാല്‍ മയക്കുമരുന്ന് വിഴുങ്ങിയതോടെ പോലീസ് വെട്ടിലാകുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവസാന സിഗ്നൽ മൈസൂരുവിൽ നിന്ന്, കാസർകോട് പൊലീസുകാരനെ കാണാതായി
3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ