മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി കോഴിക്കോട് ഒരാൾ പിടിയിൽ

Web Desk   | Asianet News
Published : Mar 24, 2021, 01:26 PM IST
മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി കോഴിക്കോട് ഒരാൾ പിടിയിൽ

Synopsis

മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു...

കോഴിക്കോട്: കുന്ദമംഗലത്ത് മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി പതിമംഗലം സ്വദേശി എക്‌സൈസിന്റെ പിടിയില്‍. പതിമംഗലം ചാലില്‍ വീട്ടില്‍ ജിതേഷ്(42) ആണ് കുന്ദമംഗലം എക്‌സൈസിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്ദമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 

മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഒഫീസര്‍ എം പ്രവേശ്, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ കെ സുജീഷ്, അര്‍ജുന്‍ വൈശാഖ്, പി അജിത്ത്, എക്‌സൈസ് ഡ്രൈവര്‍ കെ ജെ എഡിസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ