പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി

Published : May 09, 2025, 06:09 AM IST
പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി

Synopsis

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. 

സുൽത്താൻബത്തേരി: പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി യുവതിയുടെ സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനിയിലെ അന്‍ഷാദ്(24)നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. 

ഏപ്രില്‍ 30-ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പഴയ അപ്പുകുട്ടന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ചുങ്കം മാര്‍ക്കറ്റ് റോഡില്‍ വെച്ചാണ് ആറ് ഗ്രാം സ്വര്‍ണമാലയും 0.5 ഗ്രാം വരുന്ന സ്വര്‍ണ ലോക്കറ്റും ഇയാള്‍ കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. 

കവർന്ന സ്വർണം നഗരത്തിലെ  ജ്വല്ലറിയിൽ വിൽപ്പന നടത്തിയിരുന്നു. ഇത് കടയിൽ നിന്നും പൊലീസ് വീണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർ ഒ കെ രാംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജീഷ്, സിവിൽ പൊലീസ് ഓഫീസർ പി ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്