പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ചു, നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു, അറസ്റ്റ്

Published : Feb 07, 2023, 12:01 AM IST
പതിനൊന്നുകാരി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ചു, നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു, അറസ്റ്റ്

Synopsis

പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 

ഹരിപ്പാട്: പതിനൊന്നുകാരിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പഞ്ചായത്ത് 13 വാർഡ് അനിൽനിവാസിൽ അനിൽ (അജി-34) ആണ് അറസ്റ്റിലായത്. 

പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയും. തുടർന്ന് നാട്ടുകാർ ഇയാളുടെ മൊബൈൽ ഫോൺ സഹിതം പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു.

Read more:  സോഷ്യല്‍ മീഡിയ ദുരുപയോഗം; സ്‍ത്രീ ഉള്‍പ്പെടെ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

അതേസമയംയുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാന്‍ തയാറാകാതെ പൊലീസ്. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്ക്കാണ് പൊലീസ് നീതി നിഷേധിച്ചത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സിഐ പരാതി 'ഒത്തുതീര്‍പ്പാക്കി കൂടെ ' എന്നാണത്രേ ചോദിച്ചത്. തുടര്‍ന്ന് യുവതി ഇന്നലെ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയിൽ നിരോധിച്ചതും ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്‌സൈറ്റില്‍ യുവതിയുടെ ഫോട്ടോയും വയസും ഫോണ്‍ നമ്പര്‍ അടക്കം ഉള്‍പ്പെടുത്തി കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല പദങ്ങള്‍ എഴുതി പോസ്റ്റ് ചെയ്യുകയായിരുന്നു. അടുത്ത ദിവസം മുതല്‍ പല രാജ്യങ്ങളില്‍നിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകള്‍ വന്നു. ആദ്യം നമ്പര്‍ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകള്‍ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുകയും ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയും ചെയ്തു. 

ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നാം തീയതി കാട്ടാക്കട പൊലീസിലും ഇതു സംബന്ധിച്ച് യുവതി പരാതി നല്‍കി. താന്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയ അവസരത്തില്‍ എട്ടുപേര്‍ ചേര്‍ന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് തന്റെ ചിത്രം ക്രോപ്പ് ചെയ്ത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും ഇതിലുള്ള മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പൊലീസിനോട് ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേഴ്സിംഗ് വിദ്യാർത്ഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്
മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം, പ്രതി എറണാകുളം സ്വദേശി അറസ്റ്റിൽ, ആക്രമണം ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ