
ആലപ്പുഴ: സ്ലാബ് മതിലിന്റെ കോൺഗ്രീറ്റ് തൂണുകൾ കയറ്റിവന്ന മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂർ തലശ്ശേരി കള്ളിക്കുന്നത്ത് കൃഷ്ണൻകുട്ടി ചന്ദ്രമതി ദമ്പതികളുടെ മകൻ സതീഷ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സതീഷ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന മറ്റു മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു മിനിലോറി. സഹോദരൻ സജേഷ്.
നെടുങ്കണ്ടത്ത് ആഹാരം തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് (Nedumkandam) ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒന്‍പത് വയസുകാരൻ മരിച്ചു . പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായ കുട്ടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് അപസ്മാരത്തിന്റെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൂക്കു പാലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കല്ലുപാലം വിജയമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സന്തോഷ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam